Saturday, May 28, 2011


ഇന്നത്തെ സംസാരവിഷയം 
Have to :-
ഇതു ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമ്മര്‍ എന്ന ഗുണ്ടാസന്ഗത്തിലെ ഒരു പിടികിട്ടാപുല്ലിയാണ് . ഈ ഗുണ്ടാസങ്കതിന്റെ പ്രത്യേകത തന്നെ ഒളിഞാക്രമണം ആണ് .ഇവര്‍ എപ്പോള്‍ എവിടെ എങ്ങിനെ വരും എന്നൊന്നും പറയാന്‍ പറ്റില്ല.ചുരുക്കിപ്പറഞ്ഞാല്‍ പ്രത്യേഗിച്ച് പേരോ വീടോ കൂടോ കുടുക്കയോ ഇല്ലതവന്മാരാന് ഇവന്മാര്‍ . ഇവന്മാരെ തുരത്താന്‍ കേരളത്തിലെമ്പാടും കുടുംബശ്രീ യൂനിടു മുഖേനെ വമ്പന്‍ പരിശീലനങ്ങള്‍ നാടുകാര്കും വിദ്യാര്തികല്കും ഉദ്യോഗസ്ഥന്മാര്കും വീട്ടംമാമാര്കും നല്‍കിവരുന്നു .

വിശദ വിവരങ്ങളിലേക് 

നമ്മള്കെല്ലവര്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനുള്ള കഴിവും സാമര്‍ത്യവുമുണ്ട് എന്ന സത്യം പലര്ക്കും അറിയില്ല . പക്ഷെ ആ കഴിവും സാമര്‍ത്യവും തിരിച്ചറിയാന്‍ നമ്മളാരും ഒരിക്കല്‍പോലും ശ്രമിച്ചിട്ടില്ല എന്നതാണ് പരമസത്യം.ഉദാഹരണത്തിന് , ''എനിക്ക് നാളെ കോളേജില്‍ പോകാനുണ്ട്'' ഈ വാചകം ഇംഗ്ലീഷില്‍ എങ്ങനെയാണ് പറയുക എന്നതു പല തുടക്കക്കര്കും അറിയില്ല .പക്ഷെ അതിനാവശ്യമായ എല്ലാ വാകുകളും അവര്ക് പറയാന്‍ കഴിയും .ഉദാഹരണത്തിന് എനിക്ക് (ഐ) നാളെ (ടുമോറോ)പോകുക(ഗോ) പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും അവര്ക് ആ സംഭവം അങ്ങ് വരുന്നീല്ല ,കാരണം അവര്കരയില്ലാത്ത ഒരു സംഭവം അവിടെ ആ മലയാള വാച്ചകതിലുണ്ട്,  ''എനിക്ക് നാളെ കോളേജില്‍ പോകാനുണ്ട്'' ഇപ്പൊ കണ്ടോ ? നുണ്ട് എന്ന ഒരു ശബ്ദം ആ വാചക തിന്ടെ അവസാനം ഒളിച്ചിരിക്കുന്നുണ്ട് .അധികം ആരും ശ്രദ്ധിക്കാത്ത ഒരു സങ്ങതിയാനത്.ഇനി ആ നുണ്ട് എന്നതിന്ടെ ഇംഗ്ലീഷ് വാകുകൂടി കിട്ടിയാല്‍ ആ വാചകം ശരിയായി പറയാം ല്ലേ ? നമുക്കൊന്ന് പരീക്ഷിച്ചു നോകാം.

HAVE TO= നുണ്ട്
ഈ വാകിന്‍ടെ മലയാളത്തിലെ അര്‍ഥം നുണ്ട് എന്നാണു . യഥാര്‍ത്ഥത്തില്‍ ഇങ്ങനെയോരര്തം നമ്മളാരും പഠിക്കുകയോ പടിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല . ഈ വാകിനു മറ്റു പല അവസരോജിത അര്തങ്ങലുന്ടെങ്കിലും വളരെ സാധാരണയായി നുണ്ട് എന്ന അര്‍ത്ഥമാനുള്ളത്. 
ഇനി മുതല്‍ മലയാളം സംസാരതിലെവിടെയെങ്കിലും നുണ്ട് എന്ന ശബ്ദം വരികയാണെങ്കില്‍ അതിന്ടെ ഇംഗ്ലീഷ് പ്രയോഗമായി നമുക്ക് സധൈര്യം    HAVE TO   ഉപയോഗിക്കാം .

ഉദാഹരണം :-

എനിക്ക് ഹോംവര്‍ക്ക്  ചെയ്യാനുണ്ട് =I have to do homework
എനിക്ക് ഒരു ജോലി തീര്കാനുണ്ട് = I have to finish a work 
എനീകു ഒരു ആളെ കാണാനുണ്ട് I have to meet someone 
എനിക്ക് എന്റെ കൂടുകാരന്ടെ വീട്ടില്‍ പോകാനുണ്ട് = I have to go to my friend's house

Friday, May 27, 2011

ഇംഗ്ലീഷ് സംസാരിക്കാം  എങ്ങനെ ?

വളരെ വെത്യസ്തമായ ഒരു ഫോര്‍മുല ഉപയോഗിച്ചാണ്‌ ഈ ബ്ലൂഗിലൂടെ നിങ്ങള്‍  ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നതു.പണ്ടുമുതല്കെ നമ്മുടെയെല്ലാം അധ്യാപകന്മാര്‍  നമുക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നതിന് പകരം അതിന്റെ ഗ്രാമര്‍ ആണ് നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. അതു അവര്‍  ഒരു '' സംഭവ''മാകിയതുകൊണ്ട് നമ്മളെല്ലാം അതിനെ ഒരു സംഭവമായി കണ്ടു . അതിനിടയില്‍ നമ്മള്‍ ''ഇംഗ്ലീഷ് സംസാരിച്ചുപടിക്കുക'' എന്ന സംഭവത്തില്‍ നിന്നും ഒരുപാട് അകന്നുപോയി . അതുകൊണ്ട് തന്നെ ഇന്നും നമ്മള്‍ ഗ്രമരിനെ ഒരു സംഭവമായി തന്നെ  കാണുന്നു .ഗ്രാമരിനെ ഒരു സംഭവമായി കാണാന്‍ ഒരു കാരണമുണ്ട്.നമ്മള്‍ ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കുന്നത് അതിന്ടെ മലയാളം അര്‍ഥം നോകിയാണ് . പക്ഷെ കഷ്ടകാലത്തിനു നമ്മള്കാര്കും ഗ്രമാരിന്ടെ മലയാളം കണ്ടെത്താന്‍ സാധിച്ചില്ല ,അതുകൊണ്ട് തന്നെ നമ്മുടെ ഇംഗ്ലീഷ്  പഠനം ''ഗോപി'' . എന്നാല്‍ ഇനി മുതല്‍ ഗ്രാമര്‍ ഒരു സംഭവമായി കാണേണ്ടിവരില്ല . കാരണം ഇംഗ്ലീഷ് സംസാരിക്കനാവശ്യമായ ഗ്രാമരുകളുടെ മലയാള അര്‍ഥങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു. ഇനി എതു പാതിരാത്രിക്കും ചൂട്ടും കത്തിച്ചു നമുക്ക് സധൈര്യം ഇംഗ്ലീഷ് സംസാരിക്കാം .
ഇനി എനിക്ക് നിങ്ങളില്‍ നിന്നും നിങ്ങള്ക് ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ എന്താണ് എന്നാനരയേണ്ടത് .
നിങ്ങളുടെ സംശയങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക .