ഇന്നത്തെ സംസാരവിഷയം
Have to :-
ഇതു ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമ്മര്‍ എന്ന ഗുണ്ടാസന്ഗത്തിലെ ഒരു പിടികിട്ടാപുല്ലിയാണ് . ഈ ഗുണ്ടാസങ്കതിന്റെ പ്രത്യേകത തന്നെ ഒളിഞാക്രമണം ആണ് .ഇവര്‍ എപ്പോള്‍ എവിടെ എങ്ങിനെ വരും എന്നൊന്നും പറയാന്‍ പറ്റില്ല.ചുരുക്കിപ്പറഞ്ഞാല്‍ പ്രത്യേഗിച്ച് പേരോ വീടോ കൂടോ കുടുക്കയോ ഇല്ലതവന്മാരാന് ഇവന്മാര്‍ . ഇവന്മാരെ തുരത്താന്‍ കേരളത്തിലെമ്പാടും കുടുംബശ്രീ യൂനിടു മുഖേനെ വമ്പന്‍ പരിശീലനങ്ങള്‍ നാടുകാര്കും വിദ്യാര്തികല്കും ഉദ്യോഗസ്ഥന്മാര്കും വീട്ടംമാമാര്കും നല്‍കിവരുന്നു .
വിശദ വിവരങ്ങളിലേക്
നമ്മള്കെല്ലവര്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനുള്ള കഴിവും സാമര്‍ത്യവുമുണ്ട് എന്ന സത്യം പലര്ക്കും അറിയില്ല . പക്ഷെ ആ കഴിവും സാമര്‍ത്യവും തിരിച്ചറിയാന്‍ നമ്മളാരും ഒരിക്കല്‍പോലും ശ്രമിച്ചിട്ടില്ല എന്നതാണ് പരമസത്യം.ഉദാഹരണത്തിന് , ''എനിക്ക് നാളെ കോളേജില്‍ പോകാനുണ്ട്'' ഈ വാചകം ഇംഗ്ലീഷില്‍ എങ്ങനെയാണ് പറയുക എന്നതു പല തുടക്കക്കര്കും അറിയില്ല .പക്ഷെ അതിനാവശ്യമായ എല്ലാ വാകുകളും അവര്ക് പറയാന്‍ കഴിയും .ഉദാഹരണത്തിന് എനിക്ക് (ഐ) നാളെ (ടുമോറോ)പോകുക(ഗോ) പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും അവര്ക് ആ സംഭവം അങ്ങ് വരുന്നീല്ല ,കാരണം അവര്കരയില്ലാത്ത ഒരു സംഭവം അവിടെ ആ മലയാള വാച്ചകതിലുണ്ട്, ''എനിക്ക് നാളെ കോളേജില്‍ പോകാനുണ്ട്'' ഇപ്പൊ കണ്ടോ ? നുണ്ട് എന്ന ഒരു ശബ്ദം ആ വാചക തിന്ടെ അവസാനം ഒളിച്ചിരിക്കുന്നുണ്ട് .അധികം ആരും ശ്രദ്ധിക്കാത്ത ഒരു സങ്ങതിയാനത്.ഇനി ആ നുണ്ട് എന്നതിന്ടെ ഇംഗ്ലീഷ് വാകുകൂടി കിട്ടിയാല്‍ ആ വാചകം ശരിയായി പറയാം ല്ലേ ? നമുക്കൊന്ന് പരീക്ഷിച്ചു നോകാം.
HAVE TO= നുണ്ട്
ഈ വാകിന്‍ടെ മലയാളത്തിലെ അര്‍ഥം നുണ്ട് എന്നാണു . യഥാര്‍ത്ഥത്തില്‍ ഇങ്ങനെയോരര്തം നമ്മളാരും പഠിക്കുകയോ പടിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല . ഈ വാകിനു മറ്റു പല അവസരോജിത അര്തങ്ങലുന്ടെങ്കിലും വളരെ സാധാരണയായി നുണ്ട് എന്ന അര്‍ത്ഥമാനുള്ളത്.
ഇനി മുതല്‍ മലയാളം സംസാരതിലെവിടെയെങ്കിലും നുണ്ട് എന്ന ശബ്ദം വരികയാണെങ്കില്‍ അതിന്ടെ ഇംഗ്ലീഷ് പ്രയോഗമായി നമുക്ക് സധൈര്യം HAVE TO ഉപയോഗിക്കാം .
ഉദാഹരണം :-
എനിക്ക് ഹോംവര്‍ക്ക് ചെയ്യാനുണ്ട് =I have to do homework
എനിക്ക് ഒരു ജോലി തീര്കാനുണ്ട് = I have to finish a work
എനീകു ഒരു ആളെ കാണാനുണ്ട് I have to meet someone
എനിക്ക് എന്റെ കൂടുകാരന്ടെ വീട്ടില്‍ പോകാനുണ്ട് = I have to go to my friend's house